Friday, February 10, 2012

അയ്യേ..ചീറ്റി പോയെ...

എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം. ഒന്നാം വര്ഷം കൊച്ചു പിള്ളേര്‍ ആയി റാഗ്ഗിംഗ് ഒക്കെ ഏറ്റു വാങ്ങിയതിന്റെ ക്ഷീതോടെയാണ് നമ്മള്‍ സെകെന്റ് ഇയര്‍ തുടങ്ങിയത്. 
പുതിയതായി ജോയിന്‍ ചെയുന്ന കുഞ്ഞാടുകളെ റാഗ് ചെയാന്‍ തിടുക്കം കൊണ്ട് നടന്ന കാലം.. അപ്പോഴാണ്‌  കുറെ എം സി എ ക്കാര്‍ ജോയിന്‍ ചെയ്ത വിവരം നമ്മുടെ കാതുകളില്‍ എത്തിയത്. ഹാവു രക്ഷപെട്ടു...തേടിയ വള്ളി കാലില്‍ ചുറ്റി എന്ന ഒരു അവസ്ഥ ആയിരുന്നു. 2nd year ക്ലാസ്സില്‍ ആലോച്ചനകളുടെയും തയ്യാരെടുപ്പുകലൂടെയും പാണ്ടിമേളം ആണ് പിന്നെ അരങ്ങേറിയത് . എങ്ങനെയാണ് റാഗ്ഗിംഗ് തുടങ്ങേണ്ടത് എന്തൊക്കെ ഐറ്റംസ് ആണ് ചെയ്യിപികേണ്ടത്..ഇതിനെ കുറിച്ചൊക്കെ തീ പിടിച്ച ആലോചനകള്‍. നമ്മുടെ സീനിയര്സ് ചെയ്ത പോലെ മപ്പന്‍ റാഗ്ഗിംഗ് ചെയ്യണോ അതോ പുതിയ രീതികള്‍ തേടനോ ...after all "first impression is the best impression"..എന്ന് പണ്ട് എങ്ങാണ്ട് എം എസ ത്രിപ്പൂണിതര പറഞ്ഞു കേട്ടിടുണ്ട്. അങ്ങനെ നമ്മള്‍ വൈകുനേരം ആകാന്‍ വേണ്ടി കാത്തിരുന്നു.
വൈകുനേരം ക്ലാസ്സ്‌ വിട്ട ഉടനെ കാന്റീനില്‍  ഒന്നും ഇരുന്നു പഞ്ചാര അടിക്കാതെ നേരെ വെച്ച് പിടിച്ചു ഹോസ്റ്റലിലേക്ക്.   പിന്നെ എത്ര മണിക്ക് കലാപരിപാടികള്‍ ആരംഭികണം എന്നുള്ള ചര്‍ച്ചകളായി. ഒടുക്കം രാത്രി പത്തിന് തുടങ്ങാം എന്ന് തീരുമാനത്തില്‍ എല്ലാവരും പിരിഞ്ഞു. റാഗിങ്ങ് പരിസരങ്ങളില്‍ പ്രധാനമായി നാല് തരത്തില്‍ ഉള്ളവന്മാര്‍ ആണ് കാണപെടുന്നത്‌

 ദൂതന്മാര്‍ - "ദെ നിങ്ങളെ റൂം നമ്പര്‍ 104 ലേക്ക് വിളിക്കുന്നു..."ഇതാണ് ഇവന്മാരുടെ ഒപെനിംഗ് ലൈന്‍...ആട്ടിന്കുട്ടികളെ അരവുശാലയിലേക്ക് നയ്യികുക എന്നുള്ളതാണ് യെവന്മാരുടെ പ്രധാന ജോലി.

തലതൊട്ടപ്പന്മാര്‍ - ഞാന്‍ ആണ് സര്‍വ്വം. ഇതാണ് ഇവന്മാരുടെ ലൈന്‍. വിരട്ടല്‍, ഓങ്ങള്‍, ചെറയല്‍...ഇതൊക്കെ ആണ് ഇവന്മാരുടെ specialization. വീടെവിടെ എന്ന് ചൂടിച്ചിട്ടു ഉത്തരം പറയുമ്പോള്‍...നിനക്ക് അവിടെ ഉള്ള സുമേഷിനെ അറിയാമോ..എന്നും ഇവന്മാര്‍ ചോദികാറുണ്ട്.  

കണ്ട്രാകുമാര്‍ - ഇവന്മാര്‍ ആരെയും റാഗ് ചെയില്ല. നമ്മള്‍  ചെയ്യുനത് അസ്വധിക്കുനതിനോടൊപ്പം  തന്നെ അതില്‍ എന്തെങ്കില്ലും flaws ഉണ്ടെകില്‍ അത് ചൂണ്ടിക്കാണിക്കാനും ഇവന്മാര് മിടുക്കരാണ്. ഇവന്മാര് ഇടയ്ക്കു ഇടയ്ക്കു  മതിയെടാ....വിട്ടേരെ എന്നിങ്ങനെ comments-ഉം അടിക്കും.
 
മംമൂഞ്ഞുക്കള്‍ - യെവന്മാര്‍ നിര്‍ജീവ പിന്ടങ്ങളെ പോലെ ഇങ്ങനെ ഇരിക്കും പൊട്ടനെ പോലെ. മുകത്തു ഒരു വികാരവും കാണില്ല. ഇവന്മാരെ നല്ല signal man മാരായി ഉപയോഗിക്കാം



Ok നികേഷ് ഞാന്‍ തിരിച്ചു വരാം...അങ്ങനെ സ്റ്റഡി ഹൌര്‍ കഴിഞ്ഞു എല്ലാ എഞ്ചിനീയറിംഗ് പയ്തങ്ങളും ഒരു റൂമില്‍ ഒത്തു കൂടി. MCA യില്‍ ഉള്ള ഒരു കുഞ്ഞിന്‍റെ പോലും പേര് നമുക്ക് അറിഞ്ഞുകൂടാ. മറ്റേ റൂമില്‍ ഉള്ള ലവനെ ആദ്യം വിളികാം...അതിന്റെ അടുത്ത റൂമില്‍ ഉള്ള മറ്റവനെ പിന്നെ വിളികാം..എന്ന് പറഞ്ഞു പറഞ്ഞു ഒടുക്കം ഒരുത്തനെ വിളിക്കാന്‍ തീരുമാനം അയി. ആവശ്യം അറിയിക്കാന്‍ ദൂതനെ വിട്ടു...10 മിനിറ്റ് കഴിഞ്ഞു ദെ വരുന്നു ഒരു കൂസലും ഇല്ലാതെ ഒരു മധ്യ വയസ്കന്‍. നമ്മളെ കാറിലും ഒരു 7 -8 വയസ്സ് മൂപുള്ള ആ പുള്ളികാരനെ കാരനെ കണ്ടപ്പോള്‍ എല്ലാ എന്നതിന്റെയും ഗ്യാസ് പോയി. അദ്ദേഹത്തോട് ഒരു കസേരയില്‍ ഇരിക്കാന്‍ നമ്മള് പറഞ്ഞു. റാഗ്ഗിംഗ് നമ്പറുകള്‍ ഒക്കെ മനസ്സില്‍ ഉണ്ടെങ്കില്ലും ആര് തുടങ്ങും എന്നാ കണ്‍ഫ്യൂഷന്‍ ആയി. ഒടുവില്‍ കൂടത്തിലെ ഒരുത്തന്‍ ധൈര്യം സംഹരിച്ചു ചോദിച്ചു

പേരെന്താ?...നാടെവിടാ? പുള്ളി അതിനൊക്കെ മണി മണി പോലെ ഉത്തരം പറഞ്ഞു. നമ്മുടെ കൂട്ടത്തില്‍ നിന്നും പിന്നെ ആര്‍കും ഒന്നും ചോദിക്കാന്‍ ഇല്ല. ഇരു കൂട്ടരും മുഖാമുഖം നോക്കി ഇരുപായി.

ഒടുവില്‍ പുള്ളി നമ്മളെ ഓരോരുത്തരോടായി ഓരോരോ ചോദ്യങ്ങള്‍  ചോദിക്കാന്‍ തുടങ്ങി..നമ്മള്‍ നല്ല കുട്ടികള്‍ ആയി എലാതിനും കിറു കൃത്യം ഉത്തരങ്ങളും പറഞ്ഞു...ഒടുവില്‍ പുള്ളിയുടെ ചോദ്യങ്ങളും തീര്‍ന്...



പിന്നെ കുറച്ചു കഴിഞ്ഞു പുള്ളി ചോദിച്ചു..."ഇന്നാല്‍ പിന്നെ ഞാന്‍ അങ്ങോട്ട്‌..??". ലവ ലേശം മടി കൂടാതെ നമ്മള്‍ എലാവേരും പറഞ്ഞു "അതിനെന്താ..നാടകത്തെ എന്നാല്‍..പിന്നെ കാണാം..".
 


പുള്ളി പോയ ശേഷം ആണ് എലാവേരും ഒന്നും നേരെ ശ്വാസം വിട്ടത്...പിന്നീട് ഇനി കാവിലെ പാടു മത്സരത്തിനു കാണാം എന്നാ attitude ഓടെ പട്ടി ചന്തയ്ക്കു പോയത് പോലെ എല്ലാ മഹാന്മാരും സ്വന്തം റൂമുകളില്‍ പൊയ് ചാച്ചി...

Aftermath : ഈ അണ്ണന്മാരും നമ്മളും ഒക്കെ പിന്നീട് കട്ട ടോസ്തുകളായി കോളേജ് ജീവിതം അടിച്ചു പൊളിച്ചു...